
വിമാന സർവീസുകൾ ഒമാൻ എയർ താത്കാലികമായി റദ്ദാക്കി
മസ്‌കത്ത്: ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ മാർച്ച് 31 വരെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ താത്കാലികമായി റദ്ദാക്കി. അമ്മാൻ (AMM), ദുബൈ(DXB), ബഹ്റൈൻ (BAH), ദോഹ (DOH), ദമ്മാം (DMM), കുവൈത്ത് (KWI), കോപ്പൻഹേഗൻ (CPH), ബാഗ്ദാദ് (BGW), ഖസബ് (KHS) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിവച്ചത്.
