
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിച്ചേക്കുമെന്ന് വ്യക്തമാക്കി യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിച്ചേക്കുമെന്ന് വ്യക്തമാക്കി യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് റൈറ്റ് പറഞ്ഞു. യുഎസിനെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായും അദേഹം അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ രാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപവല്‍കരിക്കാന്‍ ട്രംപ് ശ്രമിക്കുന്നതായും ഈ ആഴ്ച അവസാനം അത് പ്രഖ്യാപിക്കുമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദേഹം ചൈന, ജപ്പാന്‍, യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചു. ചില രാജ്യങ്ങള്‍ യുഎസിനെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തന്നോട് പറഞ്ഞതായും റൈറ്റ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു
