ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു

0

അബുദാബി: ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു. അബുദാബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരു പാലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. ഇന്നലെ മാത്രം നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സേന തകർത്തത്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 142 ആയി.

ദുബായിൽ വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും സിവിൽ ഡിഫൻസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഉടൻ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. വിമാന സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു.

ഇറാൻ ആക്രമണം നടന്ന ഫുജൈറ എണ്ണ സംഭരണ ശാലയിൽ നിന്ന് 80,800 ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ യാത്ര തിരിച്ചു. എണ്ണ നിറയ്ക്കുന്നതിനിടെ ഫുജൈറയിൽ ആക്രമണം ഉണ്ടായെങ്കിലും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.

You might also like