
ക്യൂബയിൽ മാറ്റം ഉടൻ; ‘രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും’: ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ ഡിസി :ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും രാജ്യം ഉടൻ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്യൂബയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പരാമർശം.
“ക്യൂബ അതിന്റെ അവസാനം കാണുകയാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തെ ‘ഏറ്റെടുക്കാനുള്ള’ (Taking Cuba) ബഹുമതി തനിക്ക് ലഭിക്കുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്യൂബയെ സ്വതന്ത്രമാക്കാനോ ഏറ്റെടുക്കാനോ തനിക്ക് സാധിക്കുമെന്നും, നിലവിൽ അവർ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയിൽ നിന്നുള്ള ഇന്ധന സഹായം യുഎസ് ഇടപെടലിലൂടെ തടഞ്ഞതാണ് ക്യൂബയെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത്.
