രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമ പ്രതിരോധ പദ്ധതിയായ ‘സുദര്‍ശന്‍ ചക്ര’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമ പ്രതിരോധ പദ്ധതിയായ ‘സുദര്‍ശന്‍ ചക്ര’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സാധ്യതാ പഠനങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

മിസൈലുകള്‍, ഡ്രോണുകള്‍, ഷെല്ലുകള്‍, ആയുധങ്ങള്‍ അടങ്ങിയ ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുമായി റഡാറുകളുടേയും കമാന്‍ഡുകളുടേയും കണ്‍ട്രോള്‍ സെന്ററുകളുടേയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടേയും ദേശ വ്യാപക നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുകയാണ് സുദര്‍ശന്‍ ചക്ര ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

സുരക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട അത്യാധുനിക റഡാറുകള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചും വിഭിന്ന തലങ്ങളിലുള്ള പ്രതിരോധം എങ്ങനെ ഉറപ്പാക്കാമെന്നതിനേക്കുറിച്ചുമാണ് സാധ്യതാ പഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്. ആരംഭ ഘട്ടത്തില്‍ ആയതിനാലും അതീവ രഹസ്യ സ്വഭാവം ഉള്ളതിനാലും പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടി

You might also like