ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ

0

കുവൈത്ത് സിറ്റി: 2026 മധ്യത്തിലെ നമ്പിയോയുടെ സൂചിക പ്രകാരം ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ. പർച്ചേസിങ് ശേഷിയിൽ ജിസിസി രാജ്യങ്ങളിൽ ഒന്നാമതും കുവൈത്താണ്. ജീവിതച്ചെലവ് സൂചികയിൽ 43.1 പോയിന്റാണ് കുവൈത്തിനുള്ളത്. സൗദി അറേബ്യയും ഒമാനുമാണ് തൊട്ടുപിന്നിൽ. അതേസമയം യുഎഇയിലാണ് മേഖലയിലെ ഏറ്റവും ഉയർന്ന ജീവിതച്ചെലവ് രേഖപ്പെടുത്തിയത്. അതേസമയം, പർച്ചേസിങ് ശേഷിയിൽ 175.8 സ്‌കോർ നേടിയാണ് കുവൈത്ത് ഗൾഫിൽ ഒന്നാമതെത്തിയത്. ഖത്തറിനും ഒമാനും മുമ്പിലാണ് രാജ്യം.

You might also like