ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങള്‍; മെറ്റയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

0

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലെ പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി ഐ.ടി മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിലെ പണം നല്‍കിയുള്ള പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഐ.ടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അവ ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന എല്ലാ പരസ്യങ്ങളും കണ്ടന്റുകളും അടിയന്തരമായി ഒഴിവാക്കണമെന്നാണ് ഇന്‍സ്റ്റാഗ്രാമിന് ഐ.ടി മന്ത്രാലയം നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്

You might also like