ജില്ലയില്‍ നഴ്‌സുമാര്‍ നടത്തിവന്ന ദീര്‍ഘനാളത്തെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു

0

കണ്ണൂര്‍: ജില്ലയില്‍ നഴ്‌സുമാര്‍ നടത്തിവന്ന ദീര്‍ഘനാളത്തെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. അടിസ്ഥാന വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജില്ലാ ലേബര്‍ ഓഫീസില്‍ മാനേജ്മെന്റ് പ്രതിനിധികളും അസോസിയേഷന്‍ നേതാക്കളും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മാനേജ്മെന്റ് രണ്ട് ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. ഇതുപ്രകാരം വരും ദിവസങ്ങളില്‍ സമരം തുടരുമെങ്കിലും ശനിയാഴ്ചയോടെ ഔദ്യോഗിക കരാറില്‍ ഇരു വിഭാഗവും ഒപ്പുവെക്കുന്നതോടെ സമരം പൂര്‍ണമായി പിന്‍വലിക്കും. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി ഐ.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് അറിയിച്ചു

You might also like