കേന്ദ്ര സര്‍ക്കാരിന്റെ എഫ്സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി.

0

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ എഫ്സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു.

വോട്ടെടുപ്പില്‍ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു. നിയമസഭയില്‍ മുഖ്യമന്ത്രി വി,ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ബിജെപി എംഎല്‍എ വി.മുരളീധരന്‍ നിര്‍ദേശിച്ച ഭേദഗതികള്‍ നിയമസഭ തള്ളി.

നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

You might also like