കോവിഡ് ദുരിതമനുഭവിക്കുന്ന ദൈവദാസന്മാരെ ചേർത്തുപിടിച്ചു യു.പി.എഫ് കുവൈറ്റ്
കുവൈറ്റ് : കേരളത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 90 ദൈവദാസൻമാർക്ക് സാമ്പത്തിക സഹായം നൽകുവാൻ വേണ്ട പ്രവർത്തനങ്ങൾ യു.പി.എഫ് കുവൈറ്റ് ആരംഭിച്ചു. ഒന്നാം ഘട്ട സഹായം എന്ന നിലയിലാണ് ഈ പ്രവർത്തനങ്ങളുടെ തുടക്കം.
കൊറോണയുടെ ആദ്യ ഘട്ടത്തിൽ കുവൈറ്റിലുള്ള സഭാവിശ്വാസികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയുകയും നാട്ടിലേക്ക് പോകുവാനായി ചാർട്ടേർഡ് ഫ്ലൈറ്റ് സൗകര്യം ഒരുക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കുവൈറ്റിലെ പെന്തക്കോസ്തു സഭകളുടെ കൂട്ടായ്മയാണ് യു.പി.എഫ് കുവൈറ്റ്.