ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ

0

ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം അഡീ. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി സന്ദീപിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കി വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാൽ വധശിക്ഷ നൽകരുതെന്നും പ്രതിയുടെ പശ്ചാത്തലം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

അധ്യാപകൻ ആയിരുന്നു എന്നത് പരിഗണിക്കണം. പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് ഡോക്ടർ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

You might also like