ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണ ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇറാന്‍; വൈദ്യുത, ജല നിലയങ്ങളുടെ പേരുകളും പുറത്തുവിട്ടു

0

ദുബായ്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഇറാനിയന്‍ മാധ്യമങ്ങള്‍.

റവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പം പുലര്‍ത്തുന്ന ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് യുഎഇയിലെ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സൗദി അറേബ്യന്‍ അതിര്‍ത്തിക്കടുത്തുള്ള യുഎഇയുടെ നാല് റിയാക്ടറുകളുള്ള ബരാക ആണവ നിലയം ഉള്‍പ്പെടെയാണ് ഇറാന്റെ പട്ടികയിലുള്ളത്. യുഎഇയിലെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോള്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി.

ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയ പരിധി തിങ്കളാഴ്ച അര്‍ധരാത്രിയില്‍ അവസാനിക്കാനിരിക്കെയാണ് ഇറാന്‍ നിലപാട് കടുപ്പിക്കുന്നത്

You might also like