
പാചകവാതക ക്ഷാമം: ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം 14 കിലോയില്‍ നിന്ന് 10 ആക്കി കുറയ്ക്കാന്‍ ആലോചന
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക ക്ഷാമം പരിഹരിക്കാനായി ഗാര്‍ഹിക സിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം. ഇതനുസരിച്ച് വിലയിലും കുറവുണ്ടാകും. നിലവില്‍ 14.2 കിലോ എല്‍പിജിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ 10 കിലോയായി കുറയ്ക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാകൂ.
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ടാങ്കറുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ടാങ്കറുകള്‍ കടത്തി വിടുന്നതിനായി ഇറാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കാനാകാത്തതിനാല്‍ എല്‍പിജി ക്ഷാമം തുടരാനാണ് സാധ്യത
