ഇന്ന് പെസഹാ വ്യാഴം

0

കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

ഉച്ചക്ക് ശേഷം കാൽകഴുകൽ ശുശ്രൂഷ നടക്കും. ക്രിസ്തു ശിഷ്യന്മാ‍രുടെ കാൽ കഴുകിയതിന്‍റെ പ്രതീകമായി കാതോലിക്കാ ബാവാ ൧൨ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും.

You might also like