’ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാൻ ആക്രമണം ചൊവ്വാഴ്ച രാത്രി എ‌‌ട്ട് മണിയ്ക്ക്’: സൈനിക നീക്കം പ്രഖ്യാപിച്ച് ട്രംപ്

0

വാഷിങ്ടൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സൈനിക നീക്കത്തിന്റെ കൃത്യമായ ദിവസവും സമയവും വെളിപ്പെടുത്തിക്കൊണ്ട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് കുറിച്ച മുന്നറിയിപ്പ് ലോകത്തെ യുദ്ധഭീതിയുടെ മുനയിൽ നിർത്തിയിരിക്കുകയാണ്.

അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ആക്രമണം ആരംഭിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൈനിക രഹസ്യമായി സൂക്ഷിക്കേണ്ട നീക്കങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധ ചരിത്രത്തിലെ തന്നെ അസാധാരണമായ നടപടിയായാണ് നിരീക്ഷകർ കാണുന്നത്. ഇറാനിൽ വച്ച് തകർക്കപ്പെട്ട യുഎസ് എഫ്-15ഇ വിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്.

ഇതൊരു വെറും സൈനിക നീക്കമല്ലെന്നും മറിച്ച് ഇറാന്റെ ധിക്കാരത്തിനുള്ള കടുത്ത ശിക്ഷാ നടപടിയായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പവർ സ്റ്റേഷനുകളും പാലങ്ങളും തകർക്കാനാണ് അമേരിക്കൻ ലക്ഷ്യം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയർന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്

You might also like