യുഎയിൽ ബലിപെരുന്നാളിന് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യത

0

ദുബായ് : യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കും. അറഫാ ദിനവും ബലിപെരുന്നാളും (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.

എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, മേയ് 27ന് ബലിപെരുന്നാളിന്  സാധ്യത. ഇതിന് തൊട്ടുമുമ്പുള്ള ദിവസമായ 26 നാണ് ഹജ് കർമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം. എങ്കിലും മാസപ്പിറവി കാണുന്നതിനനുസരിച്ച് മാത്രമേ ഔദ്യോഗിക തീയതികളിൽ മാറ്റമുണ്ടാകൂ.

യുഎഇ കാബിനറ്റ് അംഗീകരിച്ച അവധി പട്ടിക പ്രകാരം അറഫാ ദിനത്തിന് ഒരു ദിവസവും ബലിപെരുന്നാളിന് മൂന്ന് ദിവസവുമാണ് പൊതുഅവധി ലഭിക്കുക. 26 മുതൽ 29 വരെയാണ് ഈ അവധികൾ വരുന്നത്. ഇതിനുശേഷം വരുന്ന ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും.

You might also like