ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 1,25,630 സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്

0

തെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 1,25,630 സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി​യെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഇ​ർ​ണ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ത​ക​ർ​ന്ന​വ​യി​ൽ 23,500 എ​ണ്ണം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ല​ബോ​റ​ട്ട​റി, ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ, എ​മ​ർ​ജ​ൻ​സി റൂ​മു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 339 മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഈ ​ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​റാ​നി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ജ​ന​ജീ​വി​ത​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

You might also like