ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സമാധാന ചർച്ചകളിൽ ഇറാൻ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ

0

തെഹ്‌റാൻ: ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ ഇറാൻ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ ഇസ്ലാമാബാദിൽ നിശ്ചയിച്ചിരുന്ന നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം ഇതുവരെ യാത്ര തിരിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ സീനിയർ ഫെലോ അബാസ് അസ്‌ലാനി അറിയിച്ചു.

പാകിസ്താൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ സംഘം വ്യാഴാഴ്ച രാത്രി ഇസ്‌ലാമാബാദിലെത്തുമെന്ന് പാകിസ്താനിലെ ഇറാൻ അംബാസഡർ റെസ അമിരി മൊഗദം എക്സിലൂടെ അറിയിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം അദ്ദേഹം ഈ പോസ്റ്റ് പിൻവലിച്ചു. ഇറാൻ സംഘം എന്നാണ് എത്തുക എന്ന കാര്യത്തിൽ നിലവിൽ പാക് വിദേശകാര്യ മന്ത്രാലയമോ ഇറാൻ എംബസിയോ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

You might also like