വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ സഹകരണ ബാങ്ക് സെക്രട്ടറി പാമ്പുകടിയേറ്റ് മരിച്ചു; സംഭവം കായംകുളത്ത്

0

ആലപ്പുഴ: കായംകുളത്ത് ബന്ധുവിന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവതി പാമ്പുകടിയേറ്റ് മരിച്ചു. വ്യാപാരി വ്യവസായി സമിതി സഹകരണ ബാങ്ക് സെക്രട്ടറി ചേരാവള്ളി വടക്കേ തോപ്പില്‍ സെലീന (42)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴോടെ കായംകുളം കൊറ്റുകുളങ്ങര പാഞ്ചേരിയില്‍ പുരയിടത്തിലാണ് സംഭവം.

സെലീനയെ കടിച്ച പാമ്പ് ഏതേ ഇനത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുവിന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത ശേഷം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോയപ്പോഴാണ് കടിയേറ്റത്. ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും രക്ത പരിശോധന നടത്തിുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിരീക്ഷണത്തിലിരിക്കേ ശുചിമറിയിലേക്ക് പോയ സെലീന കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറായപ്പോഴായിരുന്നു മരണം.

ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭ്യമായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ കടിച്ചത് പാമ്പാണോയെന്ന് ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഉറപ്പില്ലായിരുന്നുവെന്നും രക്ത പരിശോധനയിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശോധനാ ഫലം മുഴുവന്‍ ലഭിച്ചിട്ട് മതിയെന്ന് കൂടെയെത്തിയവര്‍ പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

ആറാട്ടുപുഴ കാപ്പൂരിക്കാട്ടില്‍ നാജിമാണ് ഭര്‍ത്താവ്. മകള്‍: നാസിയ.

അതേസമയം പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന സൗഹചര്യത്തില്‍ കര്‍മ്മ പദ്ധതിയുമായി വനം വകുപ്പ് രംഗത്തെത്തി. ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കള്‍ മാളത്തില്‍ നിന്നും പുറത്തേക്ക് വരുന്നത്. വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തല്‍കാടുകള്‍ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാല്‍ എലികള്‍ വരാനുള്ള സാധ്യതയുണ്ട്

You might also like