
ആകെയുള്ള ജീവനക്കാരുടെ 10% പേരെ പിരിച്ചുവിടാൻ ഒരുങ്ങി മെറ്റ
ആഗോളതലത്തിൽ ആകെയുള്ള ജീവനക്കാരുടെ 10% പേരെ പിരിച്ചുവിടുമെന്ന് മെറ്റആ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ജീവനക്കാർക്ക് അയച്ച ഇന്‍റേണൽ മെമ്മോയിൽ അറിയിച്ചു. അതായത് മെയ് 20 മുതൽ മെറ്റയിൽ നിന്നും ഏകദേശം 8,000 പേരെ പിരിച്ച് വിടുമെന്നാണ് അറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നത് തുടരുന്നതിനോടൊപ്പം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടപ്പിരിച്ച് വിടലെന്നും കമ്പനി അറിയിച്ചു. 8,000 പേരെ പിരിച്ച് വിടുന്നതിനൊപ്പം ഏകദേശം 6,000 -ത്തോളം ഒഴിവുകൾ നിർത്തലാക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു.
