
റഷ്യയ്‌ക്കെതിരേ വന്‍ ആക്രമണവുമായി യുക്രെയ്ന്‍; ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യക്കെതിരെ വന്‍ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ മോസ്കോയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ആക്രമണം.
നിരവധി അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിട സമുച്ചയങ്ങൾക്കും നാശമുണ്ടായതായി പ്രാദേശിക ഗവർണർ ആൻഡ്രി വൊറൊബ്യേവ് പറഞ്ഞു. മോസ്കോയിൽ മാത്രം 12ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോയിൽ എണ്ണ സംസ്കരണ കേന്ദ്രത്തിനു സമീപമാണ് കാര്യമായ ആക്രമണം നടന്നത്. എന്നാൽ, കേന്ദ്രത്തിലെ സാങ്കേതിക സൗകര്യങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മേയർ സെർജി സൊബ്യാനിൻ പറഞ്ഞു. ഒറ്റരാത്രികൊണ്ട് 556 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച രാവിലെ അറിയിച്ചു.
