സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശങ്ങളില്‍ ‘കള്ളക്കടല്‍’ ജാഗ്രത

0

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ കാറ്റും കാര്‍മേഘവും കണ്ട് തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

മഴയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ‘കള്ളക്കടല്‍’ പ്രതിഭാസത്തെ തുടര്‍ന്നുള്ള തീരദേശ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്

You might also like