മെറ്റയില്‍ വീണ്ടും വന്‍ പിരിച്ചുവിടല്‍: 8000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും; ഔദ്യോഗിക ഇമെയില്‍ മെയ് 20 ന്

0

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടലിന് സാധ്യത. കമ്പനിയിലെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് നീക്കം. ഇതോടെ ഏകദേശം 8000 ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ഔദ്യോഗിക ഇമെയില്‍ അറിയിപ്പ് മെയ് 20 ന് രാവിലെ ജീവനക്കാര്‍ക്ക് ലഭിച്ചേക്കും.

ചീഫ് പീപ്പിള്‍ ഓഫീസര്‍ ജാനെല്‍ ഗെയില്‍ ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമ്മോ പുറത്തുവന്നതോടെയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ സജീവമായത്. ഇതോടെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റയിലെ ജീവനക്കാര്‍ കടുത്ത ആശങ്കയിലും അസ്വസ്ഥതയിലുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപങ്ങള്‍ക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടലുകള്‍ എന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവനക്കാരുടെ ആത്മവിശ്വാസം വലിയ തോതില്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

You might also like