പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസില്‍ നിര്‍ണായക അഴിച്ചുപണി

0

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസില്‍ നിര്‍ണായക അഴിച്ചുപണി. പൊലീസ് സേനയിലെ പ്രമുഖ ഇടത് അനുകൂല സംഘടനാ നേതാക്കളെ ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്, ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ ആദ്യ നടപടി. ആര്‍. പ്രശാന്തിനെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സി.ഐ റാങ്കില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയിട്ടാണ് നിയമിച്ചത്. സി.ആര്‍ ബിജുവിനെ കൊച്ചി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് കൊച്ചി സിറ്റി പൊലീസിലേക്ക് താല്‍കാലികമായി മാറ്റി. ഇദേഹത്തിന്റെ സ്റ്റേഷന്‍ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തീരുമാനിക്കും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും സ്‌പെഷ്യല്‍ ബ്രാഞ്ചിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഈ കാലയളവില്‍ ഇവര്‍ പൊലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് മാറ്റിയതെന്നുമാണ് വിശദീകരണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലുകളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് സൂചന

You might also like