
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല
തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗാരന്റി പദ്ധതി പ്രകാരമുള്ള കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. വരുമാന പരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആസ്വദിക്കാന്‍ പ്രത്യേക കാര്‍ഡുകളൊന്നും ആവശ്യമില്ല. തമിഴ്‌നാട് മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കുക. കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചപ്പോള്‍ പ്രത്യേക കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്ന 4700 ഓളം കെഎസ്ആര്‍ടിസി ബസുകളില്‍ 3000ത്തോളം ഓര്‍ഡിനറി ബസുകളാണ് ഉള്ളത്. ഇതില്‍ 300 സിറ്റി ഫാസ്റ്റുകള്‍ ഒഴികെയുള്ള ഓര്‍ഡിനറി ബസുകളിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 1400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. നിലവില്‍ ഒരു ഓര്‍ഡിനറി ബസില്‍ പ്രതിദിനം 700 മുതല്‍ 1000 വരെ ആളുകളാണ് യാത്ര ചെയ്യുന്നത്
