പുതിയ സമാധാന നിര്‍ദേശവുമായി ഇറാന്‍; അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് കാസ്പിയന്‍ കടല്‍ വഴി റഷ്യന്‍ സൈനിക സഹായം

0

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ മധ്യസ്ഥ രാജ്യമായ പാകിസ്ഥാന്‍ വഴി പുതിയ സമാധാന നിര്‍ദേശം സമര്‍പ്പിച്ച് ഇറാന്‍. ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടു കിട്ടണം, ഹോര്‍മുസ് കടലിടുക്കിന് മേല്‍ തങ്ങളുടെ നിയന്ത്രണം തുടരും തുടങ്ങിയ ആവശ്യങ്ങളില്‍ ഇറാന്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സൂചന.

ഈ നിര്‍ദേശങ്ങള്‍ അമേരിക്ക നേരത്തെ തള്ളിയിരുന്നു. സമയം അതിക്രമിക്കുകയാണെന്നും ഉടന്‍ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ആക്രമണം പുനരാരംഭിക്കാന്‍ ട്രംപ് ആലോചിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഇറാന് മേലുള്ള അമേരിക്കന്‍ നാവിക ഉപരോധം മറികടന്ന് കാസ്പിയന്‍ കടല്‍ വഴി റഷ്യ ഇറാനിലേക്ക് വന്‍ തോതില്‍ സൈനിക, വാണിജ്യ സഹായങ്ങള്‍ എത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2018 ലെ ഉടമ്പടി പ്രകാരം കാസ്പിയന്‍ കടലിന്റെ അതിര്‍ത്തി പങ്കിടുന്ന റഷ്യ, ഇറാന്‍, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഈ റൂട്ടില്‍ അവകാശമുള്ളത്

You might also like