ഓസ്ട്രേലിയയില്‍ ഡിഫ്തീരിയ പടരുന്നു: 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വ്യാപനം; ഒരു മരണം സ്ഥിരീകരിച്ചു

0

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ആശങ്കയുണര്‍ത്തി ഡിഫ്തീരിയ രോഗവ്യാപനം. രോഗബാധയെ തുടര്‍ന്ന് ഒരു മരണം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 245 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ റോയല്‍ ഡാര്‍വിന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞയാള്‍ക്കാണ് ഇപ്പോള്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചത്.

2018 ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഡിഫ്തീരിയ മരണമാണിത്. 1991 ന് ശേഷം ഓസ്ട്രേലിയ നേരിടുന്ന ഏറ്റവും ശക്തമായ ഡിഫ്തീരിയ വ്യാപനമാണിതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ രോഗ വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 2025 ന്റെ അവസാനത്തോടെ കേസുകള്‍ കണ്ട് തുടങ്ങിയിരുന്നെങ്കിലും ഫെബ്രുവരിയോടെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു

You might also like