
മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ അവരുടെ മണ്ണില്‍ നിന്ന് ഒഴിപ്പിക്കുന്ന ഒരു സാഹചര്യവും സംസ്ഥാനത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പ് നല്‍കി
ന്യൂഡല്‍ഹി: മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ അവരുടെ മണ്ണില്‍ നിന്ന് ഒഴിപ്പിക്കുന്ന ഒരു സാഹചര്യവും സംസ്ഥാനത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പ് നല്‍കി. മുനമ്പം നിവാസികള്‍ക്ക് എത്രയും വേഗം ഭൂനികുതി അടയ്ക്കുന്നതിനുള്ള നിയമപരമായ സംവിധാനം ഒരുക്കുമെന്നും അവരുടെ ഭൂമിയിലെ പൂര്‍ണാവകാശം തിരികെ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അധികാരം ഒഴിയുന്ന ഘട്ടത്തില്‍ മനപൂര്‍വം ഈ ഭൂമി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത് പുതിയ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കാനും രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദേഹം ആരോപിച്ചു
