രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പായുന്നത് കടലിനടിയിലൂടെ; പത്തുനില കെട്ടിടത്തോളം ആഴത്തില്‍ ഭൂഗര്‍ഭ സ്റ്റേഷന്‍

0

മുംബൈ: 2027 ല്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വാപിയിലേക്കായിരിക്കും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ നിര്‍മാണം പുരോഗമിക്കുന്നു. കടലിനടിയിലൂടെയുള്ള റെയില്‍ തുരങ്കത്തിന്റെയും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്റെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

താനെ ക്രീക്കിന് അടിയിലുള്ള പാറകള്‍ തുരന്ന് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ റെയില്‍ തുരങ്കം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിനായി 3,200 ടണ്‍ ഭാരമുള്ള ടണല്‍ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ (ബികെസി) പത്തുനില കെട്ടിടത്തിന്റെ ഉയരത്തേക്കാള്‍ കൂടുതല്‍ ആഴത്തിലാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി തുടങ്ങുന്ന സ്റ്റേഷനായിരിക്കും ഇത്. നഗരത്തിന്റെ പ്രധാന വ്യാപാര മേഖലയ്ക്ക് നടുവില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഷന്‍ എന്‍ജിനീയറിങ് രംഗത്തെ വലിയ നേട്ടമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു

You might also like