ഉപരോധങ്ങളെ കാറ്റിൽപ്പറത്തി ഉത്തര കൊറിയ; പുതിയ ആണവ കേന്ദ്രം നിര്‍മ്മിച്ചു

0

പ്യോങ്യാങ്: അമേരിക്കൻ ഉപരോധങ്ങളെയും അന്താരാഷ്ട്ര സമ്മർദങ്ങളെയും അവഗണിച്ച് ഉത്തരകൊറിയ ആണവായുധ ശേഖരം വൻതോതിൽ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച ആണവ സാമഗ്രികളുടെ ഉൽപ്പാദന കേന്ദ്രം ഭരണാധികാരി കിം ജോങ് ഉൻ സന്ദർശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തിന്റെ ആണവ സാമഗ്രികളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചതായി സന്ദർശന വേളയിൽ കിം പറഞ്ഞു.

ബുധനാഴ്ചയാണ് കിം ജോങ് ഉൻ പുതിയ ആണവ ഉൽപ്പാദന ഫാക്ടറി സന്ദർശിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. എന്നാൽ സുരക്ഷ കാരണങ്ങളാൽ ഈ കേന്ദ്രം എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആണവ ശേഷി ഗുണപരമായും അളവ് പരമായും കൂടുതൽ വേഗത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള ‘പ്രവർത്തന മാർഗനിർദ്ദേശങ്ങൾ’ കിം ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

You might also like