വാഹനങ്ങളുടെ നിറം മാറ്റം അടക്കം 18 മോഡിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കാമെന്ന് എംവിഡി റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: വാഹന പ്രേമികള്‍ കാത്തിരുന്ന മാറ്റങ്ങള്‍ നടപ്പാക്കുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 തരത്തിലുള്ള രൂപ മാറ്റങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എംവിഡി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഇനി നിയമ തടസമില്ലാതെ വാഹന ഉടമകള്‍ക്ക് ചെയ്യാന്‍ സാധിക്കും. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്.

വാഹനത്തിന്റെ ഒറിജിനല്‍ രജിസ്‌ട്രേഷനില്‍ മാറ്റം വരാത്ത രീതിയില്‍ ഇഷ്ടമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കും. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും വാഹനത്തില്‍ പതിപ്പിക്കുന്നതിനും റിപ്പോര്‍ട്ടില്‍ അനുമതിയുണ്ട്

You might also like