ഒമാൻ തീരത്ത് ഇന്ത്യൻ പായ്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷിച്ച് അമേരിക്കൻ നാവികസേന

0

ടെഹ്റാൻ: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ‘വിരാട് 1’ എന്ന മെക്കനൈസ്ഡ് പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്ക് വെച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പായക്കപ്പൽ അപകടത്തിലാണെന്ന വിവരം ലഭിച്ചയുടനെ അമേരിക്കൻ നാവികസേന ഇന്ത്യൻ നാവികസേനയെയും മറ്റ് തീരദേശ അധികൃതരെയും വിവരം അറിയിച്ചു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അമേരിക്കൻ നാവികസേനയുടെ പി-8 (P-8) മാരിടൈം പട്രോൾ വിമാനം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മുങ്ങിക്കൊണ്ടിരുന്ന കപ്പലിന് സമീപത്തേക്ക് വിമാനത്തിൽ നിന്നും ലൈഫ് റാഫ്റ്റുകൾ (ജീവൻരക്ഷാ ബോട്ടുകൾ) താഴേക്ക് ഇട്ടുനൽകി. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരും ഉടൻ തന്നെ ഈ ലൈഫ് റാഫ്റ്റുകളിലേക്ക് മാറിക്കയറിയത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും പി-8 വിമാനം ആകാശത്തുനിന്ന് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

You might also like