
ലബനന്‍ തലസ്ഥാനത്ത് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഹിസ്ബുള്ള കേന്ദ്രം തകര്‍ത്തതായി വ്യോമസേന
ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യോമസേന. ആക്രമണത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടു.
ദാഹിയ മേഖലയിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ മിസൈല്‍ വര്‍ഷിക്കുന്നതും വലിയ സ്‌ഫോടനത്തോടെ കെട്ടിടം നിലംപൊത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ദാഹിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കെട്ടിടത്തിന് സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്തായിരുന്നു മിസൈലാക്രമണം. ഇതേത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല
