
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം
ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര, ഷ്‌ലോമി എന്നിവിടങ്ങള്‍ക്ക് സമീപം പതിച്ചതായി സൈന്യം അറിയിച്ചു. ആര്‍ക്കും പരിക്കുകളില്ല. വാരാന്ത്യത്തില്‍ നടന്ന രണ്ട് ആക്രമണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ചത്തെ ഈ നീക്കം. തങ്ങളുടെ പൗരന്മാര്‍ക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ഭീഷണി അവസാനിപ്പിക്കാന്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി.
