ഖത്തറിലെ ബര്‍സാന്‍ പ്രകൃതിവാതക പ്ലാന്റിലെ സ്ഫോടനം; മരിച്ചവരില്‍ മലയാളിയും

0

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ ഒരു മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി അര്‍ജുന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ അര്‍ജുന്‍ ഉള്‍പ്പടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. 66 പേര്‍ക്ക് പരിക്കേറ്റു.

റാസ് ലഫാന്‍ വ്യാവസായിക മേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം.

ബര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തര്‍ അറിയിച്ചു. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം

You might also like