കേരളത്തില്‍ പരക്കെ മഴ തുടരുന്നു: 10 ജില്ലകളില്‍ അതീവ ജാഗ്രത

0

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ സേന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഴക്കെടുതികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച കോഴിക്കോട് ജില്ലയിലെ പ്രധാന നദികളെല്ലാം നിലവില്‍ കരകവിഞ്ഞൊഴുകുകയാണ്. അടുത്ത ഏതാനും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നി പത്ത് ജില്ലകളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും പുലര്‍ച്ചെ നാലിന് പുറത്തിറക്കിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു

You might also like