ഓസ്‌ട്രേലിയയിൽ വാടക വർധന റെക്കോർഡ് ഉയരത്തിൽ; സിഡ്‌നിയിൽ ആഴ്ചവാടക 850 ഡോളർ

0

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഭവനവാടക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. പ്രോപ്പർട്ടി വെബ്‌സൈറ്റായ ‘ഡൊമെയ്‌ൻ’ പുറത്തുവിട്ട 2026 ജൂൺ പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പ്രധാന പ്രവിശ്യാ തലസ്ഥാനങ്ങളിലെല്ലാം വാടക നിരക്കുകൾ കുതിച്ചുയർന്നു. ഭവനക്ഷാമവും വർധിച്ചുവരുന്ന ജനസംഖ്യയും വിപണിയെ പൂർണമായും ഭൂവുടമകളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.

രാജ്യത്ത് വാടകക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് സിഡ്‌നിയെയാണ്. ഇവിടെ ശരാശരി വാടക 50 ഡോളർ വർധിച്ച് റെക്കോർഡ് നിരക്കായ 850 ഡോളറിലെത്തി. ബ്രിസ്ബേനിൽ വാടക 700 ഡോളറായി ഉയർന്നു. പെർത്തിനെ പിന്തള്ളി ഡാർവിൻ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ചിലവേറിയ വാടക വിപണിയായി മാറി. ഡാർവിനിലെ ഫ്ലാറ്റ് വാടകയിൽ മാത്രം ഒരു വർഷത്തിനിടെ 18.2 ശതമാനമാണ് വർധനവ്.

അഞ്ച് വർഷം മുൻപുള്ളതിനേക്കാൾ പ്രതിവർഷം ശരാശരി 12,480 ഡോളർ അധികമാണ് ഒരു സാധാരണ ഓസ്‌ട്രേലിയൻ കുടുംബം വാടകയിനത്തിൽ ഇപ്പോൾ ചിലവാക്കുന്നത്. ഉയർന്ന ജീവിതച്ചിലവ് മറികടക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന് വീടുകൾ പങ്കിടുന്ന ‘ഷെയറിങ്’ രീതി രാജ്യത്ത് വ്യാപകമായിരിക്കുകയാണ്

You might also like