
യു.എസ് വിസ നിയമങ്ങളിൽ വൻ മാറ്റം; സെപ്റ്റംബർ 15 മുതൽ പുതിയ അപേക്ഷാ ഫോമുകൾ മാത്രം, പഴയവ നിരസിക്കും
ന്യൂയോർക്ക്: എച്ച്-1ബി വിസ ഉടമകൾ, ആശ്രിതർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശികൾ സമർപ്പിക്കേണ്ട പ്രധാന അപേക്ഷാ ഫോമുകൾ പരിഷ്കരിച്ച് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്). വിസ കാലാവധി നീട്ടുന്നതിനും വിസ സ്റ്റാറ്റസ് മാറ്റുന്നതിനുമുള്ള ഫോം I-539 തൊഴിൽ അനുമതി പത്രത്തിനായി സമർപ്പിക്കുന്ന ഫോം I-765 എന്നിവയാണ് പരിഷ്കരിച്ചത്.
വരുന്ന സെപ്റ്റംബർ 15 മുതൽ പുതിയ പതിപ്പിലുള്ള ഫോമുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പഴയ ഫോമുകൾ കർശനമായി നിരസിക്കുമെന്നും അധികൃതർ അറിയിച്ചു. വിദേശ വിദ്യാർത്ഥികൾ, എക്സ്ചേഞ്ച് സന്ദർശകർ, വിദേശ മാധ്യമ പ്രതിനിധികൾ എന്നിവരുടെ യു.എസിലെ താമസ കാലാവധിയുമായി ബന്ധപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന പുതിയ നിയമങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ ഗ്രേസ് പിരീഡ് അനുവദിക്കില്ലെന്ന് യു.എസ്. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകർക്ക് മുൻകൂട്ടി മനസ്സിലാക്കുന്നതിനായി പുതിയ ഫോമുകളുടെ മാതൃകയും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഇവ സെപ്റ്റംബർ 15-ന് മുൻപായി സമർപ്പിക്കാൻ പാടുള്ളതല്ല
