നേപ്പാള്‍ ദുരന്തം: ഓസ്ട്രേലിയന്‍ മലയാളി കുടുംബത്തെ കാണാനില്ല

0

ന്യൂഡല്‍ഹി: നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ പ്രവാസികളില്‍ നാല് ഓസ്ട്രേലിയന്‍ മലയാളികളും ഉള്‍പ്പെട്ടതായി പുതിയ വിവരങ്ങള്‍ പുറത്തുവന്നു. നേപ്പാളില്‍ കുടുങ്ങിയ എട്ട് മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ള നാലംഗ മലയാളി കുടുംബത്തെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കാണാതായ ഓസ്ട്രേലിയന്‍ മലയാളികള്‍ക്കായി വിദേശകാര്യ മന്ത്രാലയം വഴിയും ഓസ്ട്രേലിയന്‍ എംബസി വഴിയും തിരച്ചില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദുരന്തത്തില്‍ ആകെ മരണസംഖ്യ 500 കടന്നു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കാണാതായവരില്‍ 320 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. കൈലാസ മാനസരോവര്‍ യാത്രയ്ക്കായി പോയ നൂറോളം പ്രവാസി ഇന്ത്യക്കാരെക്കുറിച്ചും നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന് വിവരമൊന്നുമില്ല. അതേസമയം നേപ്പാളില്‍ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങളായിരുന്നു നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ലഭിച്ചിരുന്നത്. ഇതില്‍ 60 മലയാളികള്‍ നിലവില്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു

You might also like