
നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നായി കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതുവരെ 13,676 പേരെയാണ് രക്ഷപ്പെടുത്തിയത്.
5,130 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 4.78 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നേപ്പാള്‍ അനുഭവിച്ച ദുരന്തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
