എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം ഉയര്‍ന്ന ക്ലാസുകളിലേക്ക് പരിമിതപ്പെടുത്താന്‍ നീക്കം; പരമാവധി വൈകല്യ പരിധി 70 ശതമാനമാക്കാന്‍ ശുപാര്‍ശ

0

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങള്‍ ഉയര്‍ന്ന ക്ലാസുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നു. എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികളുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ശാസ്ത്രീയ സമീപനത്തിന് വഴിതേടുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും വിദ്യാര്‍ഥികളുടെ സുരക്ഷിതവും ഫലപ്രദവുമായ പഠനാന്തരീക്ഷത്തിനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ നിയമപ്രകാരം മിനിമം 40 ശതമാനം പരിമിതിയുള്ളവര്‍ക്കാണ് ഭിന്നശേഷി സംവരണത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ അധ്യാപക നിയമനത്തില്‍ പരമാവധി വൈകല്യ ശതമാനം എത്രയാകാമെന്ന് വ്യക്തമാക്കാത്തതിനാല്‍ മാനസികരോഗാവസ്ഥയുള്ളവരും ബഹുവിധ ഭിന്നശേഷിയുള്ളവരും അധ്യാപകരായി നിയമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമായി സംവരണത്തിനുള്ള പരമാവധി പരിമിതി 70 ശതമാനമായി നിജപ്പെടുത്തണമെന്ന് സര്‍ക്കാര്‍ പാക്കേജിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

You might also like