മുഖ്യമന്ത്രിക്ക് കരിങ്കൊടി :യൂത്ത് ഫ്രണ്ട് എം നേതാക്കളടക്കം നാല് പേർ അറസ്റ്റിൽ

0

ഇടുക്കി: മുഖ്യമന്ത്രി വി.ഡി സതീശനെ കട്ടപ്പന വാഴവരയിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് ഫ്രണ്ട് എം നേതാക്കളടക്കം നാല് പേർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് കട്ടപ്പന പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പിന്നീട് നാലുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. കട്ടപ്പനയിലേക്ക് പോകുന്നതിനിടെ വാഴവരയിൽ വെച്ചാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആനത്താരകളുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

You might also like