ടേക്ക് ഓഫിന് മുന്‍പ് മദ്യപിച്ച നിലയില്‍ കണ്ടെത്തി; എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍

0

ന്യൂഡല്‍ഹി: യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം ടേക്ക് ഓഫിന് തൊട്ടുമുന്‍പ് മദ്യപിച്ചതായി കണ്ടെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ആറിന് സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്താനിരുന്ന വിമാനത്തിലെ പൈലറ്റിനെതിരെയാണ് അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പ് സൂറത്ത് വിമാനത്താവളത്തില്‍ വെച്ചാണ് പൈലറ്റ് പിടിയിലായത്.

എയര്‍ ഇന്ത്യയുടെ തന്നെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരാണ് പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് അടിയന്തരമായി ഇയാളെ വിമാന ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍വീസ് റീഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ റഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ എയര്‍ ഇന്ത്യ വിവരമറിയിക്കുകയും തുടര്‍ന്ന് പൈലറ്റിനെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉറപ്പാക്കുകയുമാണ് ഉണ്ടായത്

You might also like