ബ്രെയിൻ ഇഞ്ചുറി; കാലിഫോർണിയയിലെ റോളർകോസ്റ്ററിൻ്റെ പ്രവർത്തനം നിർത്തി

0

കാലിഫോർണിയ: റൈഡിൽ പങ്കെടുത്ത നൂറുകണക്കിന് സന്ദർശകർക്ക് ഗുരുതരമായ മസ്തിഷ്കക്ഷതം സംഭവിച്ചെന്ന പരാതികളെത്തുടർന്ന്, കാലിഫോർണിയയിലെ പ്രശസ്തമായ സിക്സ് ഫ്ലാഗ്സ് മാജിക് മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് തങ്ങളുടെ പ്രധാന ആകർഷണമായിരുന്ന ‘എക്സ്2’ റോളർകോസ്റ്റർ സ്ഥിരമായി നിർത്തലാക്കി. 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളുള്ള ഈ റൈഡ്, സുരക്ഷാ ആശങ്കകളെത്തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.

റൈഡ് എല്ലാവിധ സുരക്ഷാ പരിശോധനകളും പാസ്സായതാണെങ്കിലും, സന്ദർശകരുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും മുൻനിർത്തി ഇത് പൂർണ്ണമായി റദ്ദാക്കുന്നതാണ് ശരിയായ നടപടിയെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.

You might also like