
പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കം; ദുബായ്-ടെല്‍ അവീവ് വിമാനത്തില്‍ നിന്ന് ഹൈജാക്ക് സന്ദേശം
ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്ളൈ ദുബായ് വിമാനം അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ നിന്ന് അപകട സൂചന ലഭിച്ചതിനു പിന്നാലെ ഫ്ളൈറ്റ് ട്രാക്കിങ് സൈറ്റുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ വിമാനം ഹൈജാക്ക് ചെയ്തതായുള്ള ആശങ്ക വ്യോമയാന മേഖലയില്‍ പരിഭ്രാന്തി പരത്തി.
34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളില്‍ 16,600 അടിയിലേക്ക് പതിക്കുകയും ചെയ്തതോടെ ആശങ്ക ഇരട്ടിയായി. അതിനിടെ വിമാനത്തിലെ ട്രാന്‍സ്‌പോണ്ടര്‍ ഹൈജാക്കിങിനെ സൂചിപ്പിക്കുന്ന ‘7500’ എന്ന ജനറല്‍ എമര്‍ജന്‍സി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. വിമാനം ആദ്യം അന്താരാഷ്ട്ര അടിയന്തര കോഡായ ‘7700’ സിഗ്‌നല്‍ നല്‍കിയിരുന്നു. പിന്നാലെയാണ് ‘7500’ എന്ന കോഡ് നല്‍കിയത്. അനധികൃത ഇടപെടലോ ഹൈജാക്കിങോ അടക്കമുളള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്
