
ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10 മുതൽ
രുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് (IPG) 50 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 10 മുതൽ 13 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ ജെ തോമസ് ( കുമളി ), ജസ്റ്റിൻ മോസസ്സ് (തമിഴ്നാട് ) Dr. ഷിബു K മാത്യു ,എബി എബ്രഹാം , ദൈവ വചനം ശുശ്രൂഷിക്കും.
പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷണറി സമ്മേളനം , സൺഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്, ഞായറാഴ്ച സഭായോഗം എന്നിവ നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.
