
അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം; 21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം
വാഷിങ്ടൺ: അമേരിക്കയിൽ H-1B തൊഴിൽ വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ മക്കൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിന് പുതിയ അവസരം ഒരുങ്ങിയേക്കും. മാതാപിതാക്കളുടെ തൊഴിൽ വിസയെ ആശ്രയിച്ച് അമേരിക്കയിൽ വളർന്ന കുട്ടികൾക്ക് 21 വയസ്സ് പൂർത്തിയാകുമ്പോൾ നിയമപരമായ
ആശ്രിത വിസാ പദവി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നിയമനിർമാണ നീക്കമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ച American Dream and Promise Act of 2025 എന്ന ബില്ലിലൂടെ യോഗ്യരായ യുവാക്കൾക്ക് പത്ത് വർഷത്തേക്ക്നിബന്ധനകളോടെയുള്ള സ്ഥിരതാമസ പദവി നൽകാനാണ് നിർദേശം. തുടർന്ന് നിശ്ചിതയോഗ്യതകൾ പൂർത്തിയാക്കുന്നവർക്ക് സ്ഥിരം ഗ്രീൻ കാർഡിലേക്കും പിന്നീട് അമേരിക്കൻ പൗരത്വത്തിലേക്കും വഴിയൊരുങ്ങാം.
അമേരിക്കൻ ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്നിയമനിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ കോൺഗ്രസ്സമ്മേളനത്തിലോ അടുത്ത കോൺഗ്രസിന്റെ തുടക്കത്തിലോ ബിൽ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ടെക്സസിൽനിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധിസിൽവിയ ഗാർസിയ ബില്ലിന്മേൽ വോട്ടെടുപ്പ് നടത്താനുള്ള നടപടികൾക്കുംനേതൃത്വം നൽകുന്നു.
H-1B വിസയ്ക്ക് പുറമേ L-1, E-1, E-2 തുടങ്ങിയ തൊഴിൽ, ബിസിനസ് വിസകളിൽ കഴിയുന്ന വിദേശികളുടെ യോഗ്യരായ മക്കൾക്കും നിയമനിർദേശത്തിന്റെ പ്രയോജനംലഭിച്ചേക്കാം.
അമേരിക്കയിൽ ചെറുപ്പംമുതൽ താമസിക്കുകയും സ്കൂൾ വിദ്യാഭ്യാസം നേടുകയും ചെയ്തിട്ടും മാതാപിതാക്കളുടെ താൽക്കാലിക കുടിയേറ്റ പദവിയെ ആശ്രയിക്കേണ്ടിവരുന്ന യുവാക്കളെയാണ് Documented Dreamers എന്ന്\ വിശേഷിപ്പിക്കുന്നത്.
