ദുബൈ ഷോപ്പിങ് ഫെസ്റ്റിവെൽ ഡിസംബർ നാലു മുതൽ

0

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവെലിന്റെ പുതിയ സീസണ് അടുത്തമാസം നാലിന് തുടക്കമാകും. ജനുവരി 17 വരെ 45 ദിവസം നീളുന്ന പരിപാടികളാണ് പ്രഖ്യാപിച്ചത്. ഡി.എസ്.എഫ് നൈറ്റ്‌സ് ഉൾപ്പെടെ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.

ദുബൈ ഫെസ്റ്റിവെൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽഖാജയാണ് ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവെൽ പരിപാടികൾ പ്രഖ്യാപിച്ചത്. റാഷദ് അൽ മാജിദിന്റെ സംഗീത പരിപാടി, വാട്ടർഫ്രണ്ട് ഡ്രോൺ ഷോ, ദുബൈ ഫെസ്റ്റിവെൽ സിറ്റി മാളിലെ ഡി.എസ്.എഫ് രാവുകൾ, ബീച്ച് കാന്റീൻ, ഹത്ത ഗ്ലോ റൺ, നാദൽശിബയിൽ മാർക്കറ്റ് ഔട്ട് ഓഫ് ദി ബോക്‌സ് എന്നിവ ഇത്തവണയുണ്ടാകും.

ദുബൈ സീസൺ ഓഫ് ഫൈൻഡ്‌സ് എന്ന ആശയത്തിലാണ് ഇത്തവണത്തെ മേള. ദുബൈയിലെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി വിലക്കിഴിവും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 19 മുതൽ ജനുവരി 17 നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോമോട്ടീവ് ഷോകളും അരങ്ങേറും.

You might also like