‘വെളുപ്പിക്കല്‍ ക്രീമുകള്‍’ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍: കടകളുടെ ലൈസന്‍സ് റദ്ദാക്കും; ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ നടപടി

0

തിരുവനന്തപുരം: ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്.

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. പണം വാങ്ങി ഗുണമേന്മയില്ലാത്ത ഫെയര്‍നസ് ക്രീമുകള്‍ പ്രൊമോട്ട് ചെയ്യുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ യും ശക്തമായ നടപടി സ്വീകരിക്കും.

ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചു

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെയും ഏകോപിപ്പിക്കും. പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും.

ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ പേരില്‍ വ്യാജവും നിലവാരമില്ലാത്തതുമായ ക്രീമുകളും മറ്റ് ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നതും ഉപയോഗിക്കുന്നതും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു

You might also like