കോവിഡ് -19: ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയിന്‍ നിര്‍ബന്ധമാക്കി തുര്‍ക്കി

0

അങ്കാറ: രാജ്യത്ത് കോവിഡ് -19 വ്യാപനം തടയുന്നതിനായി ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയിന്‍ നിര്‍ബന്ധമാക്കി തുര്‍ക്കി. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്റെയിന്‍ ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കി എയര്‍ലൈന്‍സ് അറിയിച്ചു.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലേക്ക് പോയ യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്ബ് നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം സമര്‍പ്പിക്കണം. 602 രോഗലക്ഷണങ്ങളുള്ള രോഗികള്‍ ഉള്‍പ്പെടെ 7,112 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തുര്‍ക്കി ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കുന്നത്. നിലവില്‍ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,256,516 ആയി. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 47,656 ആയി.

യുണൈറ്റഡ് കിംഗ്ഡം, ഇറാന്‍, ഈജിപ്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ പ്രവേശനത്തിന് പരമാവധി 72 മണിക്കൂര്‍ മുമ്ബ് നടത്തിയ പിസിആര്‍ പരിശോധനകളുടെ നെഗറ്റീവ് ഫലം സമര്‍പ്പിക്കണം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കേണ്ട ആവശ്യമില്ല, തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസമെങ്കിലും മുമ്ബ് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടോ അല്ലെങ്കില്‍ രോഗം പിടിപെട്ട് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സുഖം പ്രാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതില്ല.

You might also like